കൊച്ചി : ത്രിപുരയിൽ വികസനം മാത്രം മുന്നിൽ വെച്ചാണ് ബിജെപി വോട്ട് ചോദിച്ചതെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . അധികാരത്തിനായി നേതാക്കന്മാർ സഖ്യം ഉണ്ടാക്കിയപ്പോൾ ഗുണം കിട്ടിയത് ബിജെപിയ്‌ക്കാണെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
പണ്ഡിറ്റിന്റെ രാഷ്‌ട്രീയ നിരീക്ഷണം
നിയമസഭാ തെരഞ്ഞെടുപ്പിൽ
ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചപ്പോൾ, മേഘാലയയിൽ എൻപിപി വലിയ ഒറ്റകക്ഷി ആയി..
ത്രിപുരയിൽ BJP ക്കു എതിരെ അധികാരം കിട്ടുവാൻ കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ്സ് പാർട്ടിയെ കൂട്ട് കൂടി. പക്ഷേ CPM ന് കഴിഞ്ഞ ഇലക്ഷനിൽ കിട്ടിയ അത്രപോലും സീറ്റ് കിട്ടിയില്ല. മറിച്ചു CPM vote നേടി കഴിഞ്ഞ ഇലക്ഷനിൽ വട്ടപ്പൂജ്യം ആയ കോൺഗ്രസ്സ് 5 പേരെ ജയിപ്പിച്ചു എടുത്തു. കോൺഗ്രസിനോട് സഖ്യം ഉണ്ടായി കമ്മ്യൂണിസ്റ് പാർട്ടിക്ക് വൻ നഷ്ടം ഉണ്ടായി എന്നർത്ഥം.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാൻ ഈ കാര്യം നിരീക്ഷിച്ചു പോസ്റ്റ് ഇട്ടിരുന്നു. മുമ്പ് ബംഗാളിൽ CPM കോൺഗ്രസ്സ് മായി സഖ്യം ഉണ്ടാക്കിയപ്പോഴും ഇതേ അവസ്ഥ ആയിരുന്നു. കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് മാത്രം ഗുണം കിട്ടും. അതായത് മുമ്പ് ഇരുവരും ശത്രുതയിൽ ആയിരുന്നപ്പോൾ നിരവധി രാഷ്‌ട്രീയ കൊലപാതകങ്ങൾ, ആക്രമങ്ങൾ, ഡീസൽ, പെട്രോൾ വില കൂടി എന്നും പറഞ്ഞുള്ള സമര പ്രതിഷേധങ്ങൾ, നിരവധി അഴിമതി വിവാദങ്ങൾ ഉണ്ടായിരുന്നു. അപ്പോഴൊക്കെ കോൺഗ്രസ്സ് പ്രവർത്തകരും, കമ്മ്യൂണിസ്റ്റ് പ്രവർത്തകരും ശക്തമായി ഇരു ചേരിയായി ശക്തമായി ഏറ്റുമുട്ടി എത്രയോ പേരുടെ ജീവഹാനി വരെ ഉണ്ടായി. ഇപ്പൊൾ അധികാരത്തിനായി നേതാക്കന്മാർ സഖ്യം ഉണ്ടാക്കിയപ്പോൾ കോൺഗ്രസ്സ് പ്രവർത്തകകർക്ക് അത് ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ട് വരികയും , സിപിഎമ്മിന് വോട്ട് ചെയ്തില്ല. മറുവശത്ത്, വിശാല ചിന്താഗതിയുള്ള കമ്മ്യൂണിസ്റ്റുകാർ പഴയ ശത്രുത മറന്നു സഖ്യ കക്ഷിയായ കോൺഗ്രസിന് വോട്ട് കൊടുത്തു അവരെ ജയിപ്പിക്കുകയും ചെയ്തു.. നേതാക്കന്മാർ സഖ്യം ഉണ്ടാക്കുമ്പോൾ അണികളുടെ വികാരം മനസ്സിലാക്കിയില്ല. ഇതിന്റെ ഗുണം മൊത്തം BJP ക്കു ലഭിച്ചു. ഈ സഖ്യത്തിൽ നിരാശരായ വോട്ടർമാർ BJP ക്കു വോട്ട് കൊടുത്തു അവരെ അധികാരത്തിൽ എത്തിച്ചു.
ത്രിപുരയിൽ വികസനം മാത്രം മുന്നിൽ വെച്ചാണ് BJP vote ചോദിച്ചത്. എന്നാല് Tipra Motha Party എന്ന പുതിയ പാർട്ടി അവർക്ക് ശക്തമായ വെല്ലുവിളി ഉയർത്തി.. അവർ പുഷ്പം പോലെ 12 സീറ്റ് പിടിച്ചു. കഴിഞ്ഞ തവണ CPM നേടിയ സീറ്റുകൾ ആയിരുന്നു ഭൂരിഭാഗവും.. നാഗാലാൻഡിലും വികസനം മുൻനിർത്തി നടത്തിയ പ്രചരണം BJP ക്കു ഗുണം ചെയ്തപ്പോൾ പ്രതിപക്ഷത്തിന് കാര്യമായി ശക്തമായി ഒന്നും പറയാൻ ഉണ്ടായില്ല.
വിജയിച്ച എല്ലാവർക്കും ആശംസകൾ.
(വാൽ കഷ്ണം…ത്രിപുരയിൽ കഴിഞ്ഞ തവണ CPM ഒറ്റക്ക് മത്സരിച്ചപ്പോ കിട്ടിയ സീറ്റ് പോലും ഇത്തവണ എന്തുകൊണ്ട് കിട്ടിയില്ല എന്നു അവരുടെ പാർട്ടി ചർച്ച ചെയ്യണം.
നാഗാലാന്റിൽ BJP സഖ്യം വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്കു വരുന്നതും കോൺഗ്രസ്സ് പാർട്ടി ഗൗരവമായി എടുക്കണം… മേഘാലയയിൽ മനസ്സ് വെച്ചാൽ BJP ക്കു സഖ്യ കക്ഷിയായി ഭരണത്തിൽ പങ്കാളി ആകാം..)
Comments