അഗർത്തല: ത്രിപുരയിൽ ആവശ്യമെങ്കിൽ ബിജെപിയെ പിന്തുണയ്‌ക്കുമെന്ന് തിപ്രമോത പാർട്ടി ചെയർമാൻ മാണിക്യദേബ് ബര്‍മന്‍. കോൺഗ്രസിനൊപ്പമോ കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമോ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ദേശീയമാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ രണ്ടാമത്തെ വലിയ കക്ഷിയാണ്, അതിനാല്‍ ഞങ്ങള്‍ ക്രിയാത്മക പ്രതിപക്ഷത്തില്‍ ഇരിക്കും, പക്ഷേ സിപിഎമ്മിനോടോ കോണ്‍ഗ്രസിനോടോ ഒപ്പം ഇരിക്കില്ല. ഞങ്ങള്‍ സ്വതന്ത്രമായി ഇരിക്കും. സര്‍ക്കാരിന് ആവശ്യമുള്ളപ്പോള്‍ ഞങ്ങള്‍ അവരെ സഹായിക്കും’- മാണിക്യദേബ് ബര്‍മന്‍ വ്യക്തമാക്കി.
‘എന്നെപോലുള്ളവർ പാർട്ടി വിടുന്നത് എന്തുകൊണ്ടെന്ന് എഐസിസി ആത്മപരിശോധന നടത്തണം, കോൺഗ്രസ് അന്ന് ചിന്തിച്ചത് എന്നെ കൊണ്ട് ഒരു പ്രയോജനമൊന്നുമില്ലെന്നാണ്. കോൺഗ്രസിന് എവിടെയോ പിഴവ് സംഭവിച്ചതാകാം.’- മാണിക്യദേബ് ബര്‍മന്‍ കൂട്ടിച്ചേർത്തു.
ത്രിപുരയിൽ 13 സീറ്റുകളോടെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായാണ് ത്രിപ്രമോത പാർട്ടി വിജയിച്ചത്. ഐപിഎഫ്ടിയുമായി സഖ്യം ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി 33 സീറ്റുകൾ സ്വന്തമാക്കി രണ്ടാമൂഴം ഉറപ്പിച്ചിരിക്കുകയാണ്. ബിജെപി സർക്കാരിനെ തോല്പിക്കാൻ സഖ്യം ചേർന്ന സിപിഎമ്മിനും കോൺഗ്രസിനും കനത്ത തിരിച്ചടിയാണ് വോട്ടെടുപ്പിൽ നേരിടേണ്ടി വന്നത്. 60 സീറ്റുകളിലേക്ക് മത്സരിച്ച സിപിഎം-കോൺഗ്രസ് സഖ്യത്തിന് 11-3 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
















Comments