ചേതക് ഇലക്ട്രിക് സ്‌കൂട്ടർ 2023 എഡിഷൻ അവതരിപ്പിച്ച് ബജാജ് ഓട്ടോ. ഡിസൈനിലും ഫീച്ചറുകളിലും വിവിധ മാറ്റങ്ങളുമായാണ് പ്രീമിയം മോഡൽ എന്ന നിലയിൽ സ്‌കൂട്ടറെത്തിയിരിക്കുന്നത്. സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില 1.52 ലക്ഷമാണ്. നിലവിൽ കമ്പനി പുറത്തിറക്കിയ മോഡലിനെ നിലനിർത്തിക്കൊണ്ടാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. പഴയ മോഡലിന്റെ വില 1.22 ലക്ഷം രൂപയാണ്.
കോർസ്‌ഗ്രേ, മാറ്റ് കരീബിയൻ ബ്ലൂ, സാറ്റിൻ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള എഡിഷനേക്കാൾ മികച്ചതായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം ടുടോൺ സീറ്റ്, ബോഡികളർ റിയർ വ്യൂ മിററുകൾ, സാറ്റിൻ ബ്ലാക്ക് ഗ്രാബ് റെയിൽ, മികച്ച പില്യൺ ഫുട്റെസ്റ്റ് കാസ്റ്റിംഗുകൾ എന്നിങ്ങനെ നിരവധി സവിശേഷതകളാണ് ഈ ഇലക്ട്രിക് സകൂട്ടറിനുള്ളത്.
ഈ മോഡലിനും ഓൾ മെറ്റൽ ബോഡി സ്പാർട്‌സ് തുടരുകയാണ്. കൂടാതെ ഇതിനൊപ്പം ഓൺബോർഡ് ചാർജറും ലഭിക്കും. ഏകദേശം നാല് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാൻ സാധിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. സ്‌കൂട്ടർ അവതരിപ്പിച്ചതിന് പിന്നാലെ തന്നെ ബുക്കിംഗുകളും ആരംഭിച്ചിട്ടുണ്ട്. ഏപ്രിലിൽ ആയിരിക്കും വിതരണം ആരംഭിക്കുക.
Comments