ഭുവനേശ്വർ: പക്ഷി ഇടിച്ചതിനെ തുടർന്ന് എയർഏഷ്യ വിമാനം അടിയന്തരമായി ഭുവനേശ്വർ വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഭുവനേശ്വറിൽ നിന്ന് പുനെയിലേക്ക് പോകുകയായിരുന്ന വിടി-എടിഎഫ് വിമാനമാണ് അടിയന്തരമായി തിരികെ ലാൻഡ് ചെയ്യിച്ചത്.
വിമാനം പറന്നുയർന്നപ്പോൾ വിമാനത്തിന്റെ ചിറകിൽ പക്ഷി ഇടിക്കുകയായിരുന്നു. തുടർന്ന് വിശദമായ പരിശോധനയ്‌ക്കായി ഭുവനേശ്വറിലേക്ക് അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്തിന്റെ നിലവിലെ അവസ്ഥ വിലയിരുത്തി വരികയാണെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും എയർഏഷ്യ വക്താവ് പറഞ്ഞു.
















Comments