കൊല്ലം: പച്ചിലയും ചോക്കും കരിയും ഉപയോഗിച്ച് ഗ്രാമീണ കലാകാരൻ വരച്ച ചിത്രം സിപിഎം ജനകീയ പ്രതിരോധ യാത്രയുടെ പരസ്യം പതിക്കാനായി മായിച്ചു കളഞ്ഞ സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. കൊല്ലം കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ് സാറ്റാന്റിലാണ് സംഭവം.
വഴിയാത്രക്കാരനായ വൃദ്ധൻ ഒരാഴ്ചയെടുത്താണ് ചിത്രം വരച്ചത്. ചിത്രം വരയ്‌ക്കുന്ന വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായതൊടെ ചിത്രം കാണാൻ നിരവധി പേരായിരുന്നു എത്തിയിരുന്നത്. തിരുവനന്തപുരം സ്വദേശിയായ സദാനന്ദനാണ് ചിത്രം വരച്ചതെന്ന് നാട്ടുകാർ പറയുന്നു. കാഴ്ചക്കാർ നൽകുന്ന തുച്ഛമായ വരുമാനമാണ് ഇയാളുടെ ഏകവരുമാനം. ഇതാണ് സിപിഎം ജനകീയ പ്രതിരോധ യാത്രയുടെ പരസ്യം പതിക്കാനായി മായ്ച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് ഉദ്ഘാടനം ചെയ്ത എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധയാത്രയ്‌ക്കായി മണൽ മാഫിയയിൽ നിന്ന് പണം ആവശ്യപ്പെട്ട സംഭവം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പണം നൽകിയില്ലെങ്കിൽ മണൽ വാരുന്നതിനെതിരെ പോലീസിൽ പരാതി കൊടുക്കുമെന്നായിരുന്നു ഭീഷണി.
Comments