ന്യൂഡൽഹി : താൻ അടക്കമുള്ള മേവ സമുദായത്തിലെ ആളുകൾ രാമന്റെയും കൃഷ്ണന്റെയും പിൻമുറക്കാരാണെന്ന് രാജസ്ഥാനിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ ഷാഫിയ സുബൈർ. ശ്രീകൃഷ്ണൻ ജനിച്ചുവളർന്ന അൽവാർ, ഭരത്പൂർ, നൂഹ്, മഥുര എന്നിവിടങ്ങളിൽ മേവ സമുദായം വസിക്കുന്നുണ്ട്. മേവാത്ത് പ്രദേശങ്ങളിൽ താമസിച്ചിരുന്നവരാണ് മേവ സമുദായക്കാർ.
മേവ മുസ്ലീങ്ങൾ ഇസ്ലാം മതം സ്വീകരിച്ചിരിക്കാം, എന്നാൽ അവർ യഥാർത്ഥത്തിൽ ഹിന്ദുക്കളായിരുന്നുവെന്നും അവർ രാമന്റെയും കൃഷ്ണന്റെയും പിൻമുറക്കാരാണെന്നും ആയിരുന്നു അവരുടെ വാക്കുകൾ.
ഇവരുടെ വംശാവലിയുടെ ഒരു ചെറുചരിത്രം തനിക്കുണ്ടെന്നും എം.എൽ.എ നിയമസഭയിൽ പറഞ്ഞു. മതം മാറുന്നതിലൂടെ രക്തം മാറുന്നില്ലെന്നും തങ്ങൾ രാമന്റെയും കൃഷ്ണന്റെയും രക്തമാണെന്നും രാംഗറിൽ നിന്നുള്ള എം.എൽ.എ കൂട്ടിച്ചേർത്തു. ഷാഫിയ സുബൈർ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് രാജസ്ഥാനിലെ മന്ത്രി പ്രതാപ് സിങ് കചേരിയയും പറഞ്ഞു.
















Comments