തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സ് നാളെ മൂന്നാം മത്സരത്തിന് ഒരുങ്ങുകയാണ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഹീറോസിനെതിരെയാണ് കേരള സ്ട്രൈക്കേഴ്സ് കളത്തിലിറങ്ങുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സ് നാളെ ആദ്യമായി ഹോം ഗ്രൗണ്ട് മത്സരത്തിൽ ഇറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്.
കേരള സ്ട്രൈക്കേഴ്സിന്റെ നിർണായക മത്സരമായിരിക്കും നാളത്തേത് എന്ന് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു. കഴിഞ്ഞ രണ്ടു മത്സരങ്ങൾ കൈവിട്ട് പോയത് കൊണ്ടുതന്നെ നാളെ ഹോം ഗ്രൗണ്ടിൽ ഇരട്ടി ഉത്തരവാദിത്തമാണ് തങ്ങൾക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയിക്കുക എന്നതും പോയന്റ് ടേബിളിൽ പോയന്റ് ലഭിക്കുക എന്നതും പ്രധാനമാണ്. കളിക്കുമ്പോൾ താരങ്ങളുടെ ആവേശം കെടുത്താത്ത തരത്തിൽ ഒരു വിജയം എന്നത് വലിയ ഉത്തരവാദിത്തമാണ്. അതിനുവേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും ആവേശവും നിറച്ചാണ് എത്തിയിരിക്കുന്നത്. ഏറ്റവും മികച്ച മത്സരം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. എല്ലാവരും അതിന് തയ്യാറായിരിക്കുകയാണ് എന്നും കേരള നായകൻ കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.
ഇത്തവണത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഫോർമാറ്റിൽ വ്യത്യാസമുണ്ട്. എ, ബി കാറ്റഗറി എന്ന രീതിയിൽ പ്ലേയേഴ്സിന് കാറ്റഗറൈസേഷൻ ഉണ്ട്. അതുകൊണ്ടുതന്നെ അവരുടെ ലഭ്യത പ്രധാനമാണ്. അതിൽ തന്നെ നോക്കുമ്പോൾ എ കാറ്റഗറിയിൽ ഏഴ് പേർ ഉണ്ട്. അവരിൽ പലരും സിനിമകളുടെ തിരക്കിലും പല സ്ഥലങ്ങളിലുമാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ ചിത്രീകരണത്തിലാണ്. അവരെ മത്സര ദിവസം മാത്രം കൊണ്ടുവന്നിട്ട് കാര്യമില്ല. താരങ്ങൽക്ക് കൃത്യമായ പരിശീലനം കൊടുക്കണം. എന്നാൽ മാത്രമേ മത്സരത്തിലേക്ക് കൊണ്ടുവന്നിട്ട് കാര്യമുള്ളൂ. പരിമിതികളിൽ നിന്ന് അവൈലബിൾ ആയ ഒരു പ്ലേയിംഗ് ഇലവനെയും കാറ്റഗറി പ്ലേയേഴ്സിനെയും വെച്ച് മികച്ച ടീമിനെയാണ് ഇറക്കുന്നത് തെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
















Comments