സിപിഎമ്മും എസ്ഡിപിഐയും അവർക്ക് വാലാട്ടുന്ന ചില മാദ്ധ്യമങ്ങളും ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തെ ആസൂത്രിതമായി തകർക്കാൻ ശ്രമിക്കുകയാണെന്ന് സംവിധായകൻ രാമസിംഹൻ. ഇത് ഹിന്ദു സമൂഹം തിരിച്ചറിയണം. രാജ്യത്തിനെതിരെ സംസാരിക്കുന്ന സിനിമകളും ബിബിസിയുടെ ഡോക്യുമെന്ററിയുമെല്ലാം കവലകൾ തോറും പ്രദർശിപ്പിക്കുന്ന കമ്യൂണിസ്റ്റുകരാണ് തന്റെ ചിത്രം കാണരുതെന്ന് പ്രചാരണം നടത്തുന്നതെന്നും രാമസിംഹൻ തുറന്നടിച്ചു.
സംഘപരിവാറും രാമസിംഹനും തമ്മിൽ തെറ്റി എന്നു പറഞ്ഞു പരുത്തുകയാണ് കമ്യൂണിസ്റ്റുകാരും എസ്ഡിപിഐക്കാരും. തുവ്വൂർ കിണറിലെ ജഡങ്ങൾ ആരും കാണാൻ പാടില്ല, നാഗാളിക്കാവിലെ ജഡങ്ങൾ ആരും കാണാൻ പാടില്ല, വാരിയം കുന്നൻ എന്താണെന്ന് ആരും അറിയാൻ പാടില്ല എന്നുള്ള തിട്ടൂരം വച്ചാണ് ഈ ആരോപണങ്ങളെല്ലാം. ഇത് ബിജെപിയോ ആർഎസ്എസോ നിർമ്മിച്ച സിനിമയല്ല. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പണം തന്നിട്ടല്ല സിനിമ നിർമ്മിച്ചതെന്ന് പറഞ്ഞപ്പോൾ ചില മാദ്ധ്യമങ്ങൾ അതു മാത്രം മുറിച്ച് വാർത്തയാക്കി.
ബിജെപി ഫണ്ടിൽ നിന്നും ഒരു പൈസ പോലും മേടിച്ചിട്ടില്ല എന്നാണ് ഞാൻ പറഞ്ഞത്. സിനിമയെ തകർക്കാൻ വേണ്ടിയാണ് ഇവരുടെ ശ്രമം. സോഷ്യൽ മീഡിയയിൽ ചിലർ ഹിന്ദു പേരുകളിൽ വന്ന് അഭിപ്രായം പറയുന്നു. അവരെല്ലാം തുമ്പ് ചെത്തിയവരാണെന്ന് എല്ലാവർക്കും അറിയാം. അവരുടെ യഥാർത്ഥ മുഖമെന്താണെന്ന് സോഷ്യൽ മീഡിയയിലുള്ളവർക്ക് അറിയാം. സംഘപരിവാറും രാമസിംഹനും തമ്മിൽ തെറ്റി എന്ന് പറഞ്ഞു പരുത്തുകയാണ് കമ്യൂണിസ്റ്റുകാരും എസ്ഡിപിഐക്കാരും എന്ന് രാമസിംഹൻ പറഞ്ഞു.
















Comments