മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രഹസ്യകാമുകിക്കൊപ്പം കൊടുംകാട്ടിലെ കൊട്ടാരത്തിൽ സുഖവാസത്തിലെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം കാമുകി എലീനയ്‌ക്കായി ഈ മനോഹരമായ കൊട്ടാരം കഴിഞ്ഞ വർഷമാണ് പുടിന്റെ എസ്റ്റേറ്റിൽ നിർമ്മിച്ചത്. മോസ്കോയിൽ നിന്ന് 250 മൈൽ അകലെയുള്ള വാൽഡായി തടാകത്തിലാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. 70 കാരനായ പുടിന് സ്വർണ്ണ കൊട്ടാരത്തിനൊപ്പം മറ്റ് വലിയ കൊട്ടാരങ്ങളും ഇവിടെയുണ്ട്.
ജിംനാസ്റ്റും ഒളിമ്പിക് റിഥമിക് ചാമ്പ്യനുമായ അലീന കബേവയാണ് പുടിന്റെ കാമുകി. റഷ്യൻ ഇന്റലിജൻസ് വാർത്താ സൈറ്റായ ദി പ്രോജക്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, പുടിൻ എലീനയ്‌ക്കായി 12 മില്യൺ ഡോളർ ചിലവിട്ട് 13,000 ചതുരശ്ര അടിയിലാണ് വില്ല നിർമ്മിച്ചിരിക്കുന്നത് . പുടിന്റെ ബാങ്കറായ റഷ്യൻ വ്യവസായി യൂറി കൊവൽചാക്കിന്റെ കമ്പനി വഴി സൈപ്രസിൽ നിക്ഷേപിച്ച പണമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
25 മീറ്റർ നീളമുള്ള സ്വിമ്മിംഗ് പൂൾ, ടർക്കിഷ് ബാത്തായ ഹമ്മാം, മാസാജ് സെന്ററുകൾ തുടങ്ങി ലോകത്തുള്ള എല്ലാ സുഖ സൗകര്യങ്ങളും ഈ കൊട്ടാരത്തിൽ ഒരുക്കിയിട്ടുണ്ട്. ഈ ആഡംബര കൊട്ടാരത്തിൽ കുട്ടികൾക്ക് പ്രത്യേകം കളിസ്ഥലങ്ങളുണ്ട്.
2020ൽ നിർമ്മാണം ആരംഭിച്ച കൊട്ടാരം രണ്ട് വർഷം കൊണ്ടാണ് പണി തീർത്തത്. പുടിന്റെ കൊട്ടാരത്തിൽ നിന്ന് 800 മീറ്റർ മാത്രം അകലെയാണ് എലീനയുടെ വില്ല. മാണിക്യവും,സ്വർണ്ണവും പതിച്ച ലൈറ്റുകളും , കസേരകളും , അലങ്കാര വിളക്കുകളുമാണ് ഇവിടെ ഉള്ളത് .
Comments