ഒരു തിയറ്ററിൽ പോലും ഇങ്ങില്ലെന്ന് പറഞ്ഞ ‘പുഴ മുതൽ പുഴ വരെ’ ഇന്ന് ഒരുപാട് തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നുവെന്ന് സംവിധായകൻ രാമസിംഹൻ. പോസ്റ്ററുകൾ വലിച്ചു കീറിയും സിനിമ ഇറങ്ങുന്നതിന് മുമ്പ് റിവ്യു എഴുതിയും ചിത്രത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചവർക്ക് മുന്നിൽ സിനിമ പ്രദർശനം തുടരുകയാണ്. 1921-ലെ സത്യം സിനിമ പുറത്തു കൊണ്ടു വന്നുവെന്നും ആർക്കും ഇനി മായ്ച്ചു കളയാൻ കഴിയാത്തവിധം ആ ചരിത്രത്തെ ചിത്രം അടയാളപ്പെടുത്തിയെന്നും രാമസിംഹൻ പറഞ്ഞു.
‘ഒരു തിയറ്ററിൽ പോലും ഇറങ്ങില്ലെന്ന് പറഞ്ഞ ചിത്രം ഇന്ന് ഒരുപാട് തിയറ്ററുകളിൽ ഓടുന്നു. ഇത് കാണാൻ ആളുണ്ടാകില്ല എന്ന് പറഞ്ഞു. എന്നാൽ അരുവി പതിയെ പുഴയായി മാറി. സന്തോഷം തോന്നുന്നുണ്ട്. കോഴിക്കോടും എറണാകുളത്തുമടക്കം തിയറ്ററുകൾ നിറഞ്ഞു കവിയുന്നുണ്ട്. കോഴിക്കോട് മാത്രം നിരവധി തിയറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ഇത്രയും എതിർപ്പുകൾക്കിടയിലും പുഴ ഓടുന്നു എന്നുണ്ടെങ്കിൽ ചിത്രം വിജയിച്ചു കഴിഞ്ഞിരിക്കുന്നു. പോസ്റ്ററുകൾ വലിച്ചു കീറി. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിലർ റിവ്യു ഇട്ടു. ഈ സിനിമ ഒരിക്കലും നടക്കില്ല എന്ന് പറഞ്ഞവരോട് നടക്കും എന്ന് നമ്മൾ പറഞ്ഞു. ഒരു പത്ര പരസ്യമോ ടിവി പരസ്യമോ ഇല്ലാതെ തന്നെയാണ് സിനിമ പ്രദർശനത്തിനെത്തിയത്. ഇനി എത്ര തസ്സപ്പെടുത്തിയാലും ഇന്ത്യ മുഴുൻ ഈ സിനിമ കാണിക്കും. സിനിമ ഒടിടിയിൽ വരും. സഖാക്കൾ എത്ര തടഞ്ഞാലും സിനിമ എല്ലാ കുടുംബങ്ങളിലും എത്തും’.
‘ഭയപ്പെട്ട് പിൻമാറുന്നവരല്ല ഞങ്ങൾ. തകർക്കാൻ ശ്രമിക്കുമ്പോൾ ഞങ്ങൾക്ക് ആവേശം കൂടും. ഇത് സാധാരണക്കാരിൽ സാധരണക്കാര് അഭിനയിച്ച സിനിമയാണ്. ലാഭം പ്രതീക്ഷിച്ച് ഇറക്കിയ സിനിമയല്ല പുഴ മുതൽ പുഴ വരെ. ഒരു കോടിയോ നൂറ് കോടിയോ നേടണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നില്ല. എന്നാൽ ഇത് ഇറങ്ങണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. കഴിഞ്ഞ കാലഘട്ടത്തിൽ എന്താണ് സംഭവിച്ചത് എന്ന സത്യം സിനിമ പറഞ്ഞു കഴിഞ്ഞു. ചരിത്രം എന്താണെന്ന് ഈ സിനിമ രേഖപ്പെടുത്തി കഴിഞ്ഞു. ഒരാൾക്കും മായ്ച്ചു കളയാൻ കഴിയാത്ത വിധം ആ ചരിത്രത്തെ ഈ ചിത്രം അടയാളപ്പെടുത്തി കഴിഞ്ഞിരിക്കുന്നു’ എന്ന് രാമസിംഹൻ പറഞ്ഞു.
















Comments