ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയിൽ സർവകാല റെക്കോർഡ് നേടി ഇന്ത്യ. ഫെബ്രുവരിമാസം പ്രതിദിനം 1.6 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്.
പരമ്പരാഗതമായി ഇന്ത്യയ്‌ക്ക് ക്രൂഡ് ഓയിൽ വിതരണക്കാരായ ഇറാഖ് , സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് സംയുക്തമായി ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇത്തവണ റഷ്യയിൽ നിന്നും ഇറക്കിയിട്ടുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും നിലിവിൽ റഷ്യയിൽ നിന്നാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ-യുക്രെെൻ സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് ഒരു ശതമാനത്തിൽ താഴെയായിരുന്നു റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി. ഇപ്പോൾ ഇത് 35 ശതമാനമായി വർദ്ധിച്ചു. യുക്രൈൻ യുദ്ധത്തിന് പിന്നാലെ വിവിധ രാജ്യങ്ങൾ റഷ്യയ്‌ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്‌ക്ക് ഇന്ത്യ എണ്ണ ഇറക്കുമതി ആരംഭിച്ചത്.
















Comments