ന്യൂഡൽഹി :നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കാൻ ഇത്തവണ ഇന്ത്യൻ നിർമ്മിത ഉൽപന്നങ്ങൾക്ക് മുൻഗണന. ഹോളി ആഘോഷം അടുക്കുതോറും മാർക്കറ്റുകളിൽ ഇന്ത്യൻ നിർമ്മിത ഉൽപന്നങ്ങൾക്ക് പ്രാധാന്യമേറുന്നത്.
എല്ലാ വർഷത്തെയും പോലെ നിരവധിപേരാണ് ഹോളി ആഘോഷിക്കാനായി ഷോപ്പുകളിൽ നിന്നും വിവിധ തരത്തിലുള്ള വസ്തുക്കൾ വാങ്ങുന്നത്. എന്നാൽ ഇത്തവണ ഇന്ത്യൻ നിർമ്മിത വസ്തുക്കൾക്ക് കൂടുതൽ പ്രാധാന്യമേറുന്നു. ഉപഭോക്താക്കൾ വലിയത്തോതിൽ
ചൈനീസ് ഉൽപന്നങ്ങൾ നിരസിക്കുകയും ഇന്ത്യൻ ഉൽപന്നങ്ങൾ വാങ്ങുകയുമാണ്.
ഡൽഹിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ സദർ ബസാറുകളിൽ വ്യാപാരികൾ കൂടുതലായി ഇന്ത്യൻ നിർമ്മിത വാട്ടർഗണുകൾ, വിവിധ തരത്തിലുള്ള ചായങ്ങൾ എന്നിവയ്‌ക്ക് പ്രാധാന്യം നൽക്കുന്നു. മുൻ വർഷങ്ങളിൽ ചൈനീസ് ഉൽപന്നങ്ങൾക്കായിരുന്നു പ്രാധാന്യം.
Comments