മുംബൈ : വീട്ടുകാരറിയാതെ 15 കാരി യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ കുഞ്ഞിന് ജന്മം നൽകി . മഹാരാഷ്‌ട്രയിലെ നാഗ്പൂരിലാണ് സംഭവം . ജനിച്ചയുടൻ നവജാതശിശു മരിച്ചു.
നാഗ്പൂരിലെ അംബസാരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രസവത്തിൽ അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് പെൺകുട്ടി ചികിത്സയിലാണ്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയ്‌ക്ക് ഇപ്പോൾ കുറച്ച് ദിവസങ്ങളായി വയറുവേദന അനുഭവപ്പെട്ടിരുന്നു. പക്ഷേ, അസ്വസ്ഥത പെൺകുട്ടി ആരോടും പറഞ്ഞില്ല. ഗർഭധാരണത്തെക്കുറിച്ച് യൂട്യൂബിൽ വീഡിയോകൾ കാണുകയും പ്രസവത്തിനായി ആവശ്യമായ എല്ലാ സാമഗ്രികളും ക്രമീകരിക്കുകയും ചെയ്തു.
അമ്മ ജോലിക്ക് പോയതിനു പിന്നാലെയാണ് പെൺകുട്ടിയ്‌ക്ക് പ്രസവവേദന തുടങ്ങിയത് . തുടർന്ന് പെൺകുട്ടി യൂട്യൂബ് വീഡിയോകൾ കാണുകയും കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. പിന്നാലെ കുഞ്ഞിനെ ഒളിപ്പിച്ചു. പെൺകുട്ടിയുടെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ തറയിൽ രക്തക്കറകൾ കാണുകയും , പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തുകയുമായിരുന്നു. തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴിയെടുത്ത് ഉടൻ അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് പറഞ്ഞു.
Comments