ലക്‌നൗ: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി മുതൽ തിന കൊണ്ടുള്ള ലഡു പ്രസാദമായി നൽകും. ക്ഷേത്രത്തിലെ ലഡു പ്രസാദം ‘ശ്രീ അന്ന’ എന്ന് അറിയപ്പെടുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.അടുത്തിടെ, പ്രധാനമന്ത്രി മോദി തിനകളെ ‘ശ്രീ അന്ന’ എന്ന് വിശേഷിപ്പിച്ചു, അതായത് ‘എല്ലാ ഭക്ഷ്യധാന്യങ്ങളിലും ഏറ്റവും മികച്ചത്’എന്നാണ് ഇതിന്റെ അർത്ഥം
ഉത്തർപ്രദേശ് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ക്ഷേത്രത്തിൽ ശ്രീ അന്നപ്രസാദം അവതരിപ്പിക്കാൻ തീരുമാനിച്ചതെന്നും ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു
ദേശീയ ഗ്രാമീണ ഉപജീവന മിഷനുമായി ബന്ധപ്പെട്ട വനിതാ സ്വയം സഹായ സംഘങ്ങളാണ് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് വഴിപാട് തയ്യാറാക്കുന്നത്. ഇപ്പോൾ അവരാണ് ശ്രീ അന്നപ്രസാദം ഉണ്ടാക്കുന്നതെന്ന് വാരാണസി ചീഫ് ഡെവലപ്മെന്റ് ഓഫീസർ ഹിമാൻഷു നാഗ്പാൽ പറഞ്ഞു.
















Comments