ന്യൂഡൽഹി: സിയാച്ചിനിൽ വിന്യസിക്കപ്പെടുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയായി ക്യാപ്റ്റൻ ശിവ ചൗഹാൻ. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായ സിയാച്ചിനിൽ ശിവ ചൗഹാൻ ചുമതലയേറ്റെടുത്തതോടെ ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായകമായ ചുവടുവയ്പ്പാണ് സാധ്യമായിരിക്കുന്നത്.
സിയാച്ചിൻ ബാറ്റിൽ സ്‌കൂളിൽ പരിശീലനം കഴിഞ്ഞതിന് ശേഷമാണ് ചൗഹാനെ നിയമിച്ചത്. കഠിനമായി പരിശീലനം നടത്തുന്ന ശിവ ചൗഹാന്റെ വീഡിയോ ഇന്ത്യൻ ആർമി പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തു. സിയാച്ചിനിലെ കുമാർ പോസ്റ്റിലാണ് ശിവ ചൗഹാനെ നിയമിച്ചിരിക്കുന്നത്.
വൈറലായ വീഡിയോ കാണാം..
Capt #ShivaChouhan becomes the first woman officer to get operationally deployed at the world's highest battlefield, #Siachen, after training at Siachen Battle School along with other personnel.
#indianarmy #army pic.twitter.com/NzPkB1qpys
— Mirror Now (@MirrorNow) March 6, 2023
















Comments