തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്‌ക്കിടെ ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്ത് വച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇന്നോവ കാറിലെത്തിയ സംഘമാണ് ലുട്ടാപ്പി സതീഷിനെ വെട്ടിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മാരകമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകായണ്. ഇയാളുടെ മുൻ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ മാസം സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ തിരച്ചിൽ നടത്തിയിരുന്നു. കാപ്പാ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഒളിവിൽ കഴിയുന്നവർ, വിവിധ കേസിലെ വാറണ്ട് പ്രതികൾ തുടങ്ങി നിരവധി ഗുണ്ടകളെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. തിരുവനന്തപുരത്ത് നിന്ന് മാത്രം 333 പേരെയാണ് അറസ്റ്റ് ചെയ്തത്.
എന്നാൽ കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പലരെയും ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു ഉണ്ടായത്. സംസ്ഥാന വ്യാപകമായി ഡേറ്റാ ബാങ്ക് തയ്യാറാക്കുക എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷം. അതിനിടെയാണ് പൊങ്കാലയ്‌ക്കിടയിൽ ഗൂണ്ട ആക്രമണം ഉണ്ടായിരിക്കുന്നത്.
















Comments