ഇന്ത്യൻ ആർമിയിലെ വനിതാ ഡോക്ടറായ ക്യാപ്റ്റൻ ദീക്ഷ പാര സ്‌പെഷ്യൽ ഫോഴ്‌സ് വിഭാഗത്തിലെ ശക്തമായ സ്ത്രീ പ്രതിനിധിയാണ്. ലോകത്തിലെ തന്നെ ഏറ്റവും കഠിന പരിശീലനം ലഭിക്കുന്നവരാണ് ഇന്ത്യൻ എസ്എഫ് പാരാ കമാൻഡോകൾ. ഇത്തരത്തിലുള്ള പരിശീലന കടമ്പകൾ കടന്നാണ് ദീക്ഷ മെഡിക്കൽ ഓഫീസറായത്.

സിറിയ-തുർക്കി ഭൂകമ്പത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യ വിന്യസിച്ച ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായിരുന്നു ദീക്ഷ. കഠിനമായ പരിശീലനം ലഭിച്ചതിനാൽ ഏത് പ്രതിസന്ധി നേരിടുന്നതിനും ദീക്ഷ പ്രാപ്തയാണ്. യുദ്ധസാഹചര്യങ്ങളിൽ മെഡിക്കൽ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യാനുളള പരിശീലനവും ദീക്ഷ നേടിയിട്ടുണ്ട്. അതിനാലാണ് തുർക്കിയിലെ ഇന്ത്യൻ രക്ഷാദൗത്യത്തിലെ ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സംഘത്തിനൊപ്പം ദീക്ഷയെ നിയോഗിച്ചത്.
ഇന്ത്യൻ ആർമിയിലെ പാരച്യൂട്ട് റെജിമെന്റിന്റെ പ്രത്യേക സേനാ ബറ്റാലിയനുകളുടെ ഒരു വിഭാഗമാണ് പാര സ്‌പെഷ്യൽ ഫോഴ്‌സ്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും അക്രമം തടയുന്നതുമാണ് പാര സ്‌പെഷ്യൽ സേനയുടെ ദൗത്യം. പാക് അധിനിവേശ കശ്മീരിൽ ഉറിയിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയതും പാര സ്‌പെഷ്യൽ ഫോഴ്‌സായിരുന്നു.

















Comments