ന്യൂഡൽഹി: ജയിൽ തടവുകാരെയും ആധാറിൽ ഉൾപ്പെടുത്താൻ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2020-ലെ ആധാർ ഓതന്റിക്കേഷൻ ഫോർ ഗുഡ് ഗവേണൻസ് നിയമം 5 പ്രകാരം തടവുകാരെ സ്വമേധയാ ആധാറിൽ ഉൾപ്പെടുത്താനാണ് വിജ്ഞാപനം.
തടവുകാർക്ക് എത്രയും വേഗം ആധാർ ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. ആധാർ ലഭ്യമാക്കുന്നതുവഴി തടവുക്കാർക്ക് സാമ്പത്തിക സഹായവും സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും.
ഇതോടൊപ്പം തടവുകാരുടെ ആരോഗ്യം, നൈപുണ്യം, തൊഴിൽ പരിശീലനം എന്നിവയിലും ശ്രദ്ധ വർദ്ധിപ്പിക്കും.തടവുകാർക്ക് അവരുടെ ബന്ധുക്കളുമായും അഭിഭാഷകരുമായും സംസാരിക്കാനുള്ള അവസരവും ആധാർ അനുവദിക്കുന്നതോടുകൂടി കാര്യക്ഷമമാകും.
















Comments