അഗർത്തല: ത്രിപുരയിൽ രണ്ടാം മാണിക് സാഹ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ആയിരിക്കും സത്യപ്രതിജ്ഞ. ചടങ്ങിൽ ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയും മറ്റ് കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.
ബിജെപി നിയമസഭാ കക്ഷി യോഗമാണ് മാണിക് സാഹ മുഖ്യമന്ത്രിയായി തുടരാനുള്ള തീരുമാനമെടുത്തത്. ഏകകണ്ഠമായായിരുന്നു തീരുമാനം. 60 അംഗ ത്രിപുര നിയമസഭയിൽ 32 സീറ്റിലാണ് ബിജെപി ജയിച്ചത്. ഒരു സീറ്റിൽ സഖ്യകക്ഷിയായ ഐപിഎഫ്ടി വിജയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തന്നെ സാഹ മുഖ്യമന്ത്രിയായി തുടരുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ പരമ്പരാഗത കോട്ടയായിരുന്ന ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയത് സംസ്ഥാനത്ത് വീണ്ടും വേരുറപ്പിക്കാമെന്ന ഇടത് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ്സിനെ കൂട്ടുപിടിച്ച് ബിജെപിയെ തകർക്കാമെന്ന് പ്രതീക്ഷിച്ച ഇടതുപക്ഷത്തിന് കനത്ത ആഘാതമാണ് ജനങ്ങൾ നൽകിയത്.
Comments