ന്യൂഡൽഹി: ഐഎൻഎസ് ‘സുമേധ’ ഇന്ത്യൻ നാവികസേനയുടെ ഭാഗമായിട്ട് ഇന്ന് ഒമ്പത് വർഷം. 2011 മേയ് 21നാണ് കപ്പൽ ഗോവ ഷിപ്പ് യാർഡിൽ നിന്നും നിർമ്മാണം പൂർത്തിയാക്കി പുറത്തിറക്കുന്നത്. 2014 മാർച്ച് 7 ന് കപ്പൽ കമ്മീഷൻ ചെയ്തത്. സുമേധയുടെ വാർഷികം വിപുലമായി ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഈസ്റ്റേൺ നേവൽ കമാൻഡ് കഴിഞ്ഞദിവസം വ്യക്തമാക്കി.
ഇന്ത്യൻ തീര നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ നിർമ്മിത സരയു ക്ലാസ് കപ്പലാണ് സുമേധ. സമുദ്ര സുരക്ഷ, അതിർത്തി നിരീക്ഷണം, ദുരന്ത നിവാരണം എന്നീ പ്രവർത്തനങ്ങൾക്കാണ് കപ്പൽ ഉപയോഗിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി 2022 ആഗസ്റ്റ് 15-ന് ഓസ്ട്രേലിയയിലെ പെർത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയത് സുമേധയിലാണ്.
ബംഗ്ലാദേശിൽ നടന്ന ആദ്യ അന്തരാഷ്‌ട്ര ഫ്‌ളീറ്റ് റിവ്യുവിലും, അബുദാബിയിൽ നടന്ന നേവിഡക്‌സിലും ഐഎൻഎസ് സുമേധയാണ് പ്രതിനിധീകരിച്ചത്.
ഐഎൻഎസ് സുമേധയിലെ 10 ഉദ്യോഗസ്ഥർക്കും, 135 നാവിക സേനാംഗങ്ങൾക്കും ആശംസകൾ അറിയിക്കുന്നതായും ഈസ്റ്റേൺ കമാൻഡ് അറിയിച്ചു.
















Comments