വനിതാ ദിനത്തിൽ വനിതകൾക്ക് അഭിമാനിക്കാം. കാരണം മറ്റൊന്നുമല്ല, സേനയിലെ ആക്രമണ യൂണിറ്റിന് നേതൃത്വം നൽകുന്ന ആദ്യ വനിത എന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് ഷാലിസ ധാമി. രാജ്യത്തിന്റെ പടിഞ്ഞറാൻ മേഖലയിൽ പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള പോരാട്ട യൂണിറ്റിന്റെ കമാൻഡിംഗ് ഓഫീസറായി ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമിയെ നിയമിച്ചു.
പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഷാലിസ ഹെലികോപ്റ്റർ പൈലറ്റായി 2003-ലാണ് സേനയിൽ ചേർന്നത്. ഹെലികോപ്റ്റർ പറത്തുന്നതിൽ 2,800 മണിക്കൂറിന്റെ അനുഭവസമ്പത്തുണ്ട്. സേനയിലെ ആദ്യ വനിതാ ഫ്‌ളയിംഗ് ഇൻസ്ട്രക്ടറാണ്. സേനയിൽ ഫൈ്‌ളറ്റ് കമാൻഡർ ചുമതലയിലെത്തിയ ആദ്യവനിതയും ഷാലിസയാണ്. 2019-ലാണ് ഈ ചുമതലയിലെത്തിയത്.
Comments