ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിലെ അഴിമതിയുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുന്റെ മകൾ കവിതയുടെ വിശ്വസ്തൻ അറസ്റ്റിൽ. പ്രമുഖ വ്യവസായി അരുൺ രാമചന്ദ്രൻ പിളളയെയാണ് ഇഡി ചൊവ്വാഴ്‌ച്ച അറസ്റ്റ് ചെയ്തത്.
കവിതയുടെ കമ്പനിയിലെ മുൻ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ അരുൺ പിളള. ഇൻഡോസ് സ്പിരിറ്റ് എന്ന മദ്യകമ്പനിയിൽ കവിതയ്‌ക്ക് പങ്കുണ്ടെന്ന് നേരത്തെതന്നെ ആരോപണം ഉയർന്നിരുന്നു. ഇൻഡോസ് സ്പിരിറ്റ്സിന്റെ ഉടമയായ സമീർ മഹേന്ദ്രയുമായി സാമ്പത്തിക ഇടപാട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അരുണിനെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന അഞ്ചാമത്തെ വ്യക്തിയാണ് അരുൺ രാമചന്ദ്രൻ പിളള. മനീഷ് സിസോദിയ, എഎപിയുടെ കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർ, ഇൻഡോസ്പിരിറ്റ് ഗ്രൂപ്പിന്റെ സമീർ മഹേന്ദ്ര, വ്യവസായി അഭിഷേക് ബോയിൻപളളി എന്നിവരെയാണ് നേരത്തെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്.
അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ നിയമസഭ തിരഞ്ഞെടുപ്പിനായി ആംആദ്മി പാർട്ടി ചെലവഴിച്ചതായി ഇഡി കണ്ടെത്തിയിരുന്നു.
















Comments