ന്യൂഡൽഹി : രാജ്യത്തെ എല്ലാവർക്കും ഹോളി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും നിറങ്ങളുടെ ആഘോഷം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഡൽഹിയിൽ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്.
മാനവികതയുടെ ഉത്സവമായി ആഘോഷിക്കുന്ന ഹോളി ഉത്സവം ശീതകാലത്തിന് ശേഷം വസന്തകാലത്തെ ആരംഭിക്കുന്നതിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. മാത്രമല്ല, തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതാണ് ഹോളി ആഘോഷം. ഹോളിക ദഹാൻ, ഹോളി മിലൻ എന്നിങ്ങനെ രണ്ട് ദിവസങ്ങളിലായാണ് ഹോളി ആഘോഷിക്കുന്നത്.
ഡൽഹിയിൽ ഹോളിയും ഷാഹബ്-ഇ-ബാറത്തും ഒരുമിച്ച് ആഘോഷിക്കുന്നതിന്റെ ഭാഗമായി പോലീസ് കഴിഞ്ഞ ദിവസം ഡ്രോൺ ക്യാമറകൾ വിന്യസിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Comments