വ്യോമസേനയിൽ അഗ്നിവീർ വായു സെലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അവസരം. നിയമനം നാലു വർഷത്തേക്കാണ്. തിരഞ്ഞെടുക്കുന്നവരിൽ നിന്നും 25 ശതമാനം പേരെ പിന്നീട് സ്ഥിരനിയമനത്തിനായി പരിഗണിക്കുകയും ചെയ്യും. മേയ് 20 മുതലായിരിക്കും പരീക്ഷ കൾ നടത്തുക. പരീക്ഷാകേന്ദ്രം അപേക്ഷാസമർപ്പണവേളയിൽ തിരഞ്ഞെടുക്കാവുന്നതാണ്.
അപേക്ഷകർ 50 ശതമാനം മാർക്കോടെയുള്ള പന്ത്രണ്ടാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ഇംഗ്ലീഷ് വിഷയത്തിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം. എല്ലാ വിഷയം പഠിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. 50 ശതമാനം മാർക്കിൽ കുറയാതെ മൂന്നു വർഷ എൻജിനിയറിങ് ഡിപ്ലോമ നേടിയവർക്കും വൊക്കേഷണൽ കോഴ്സ് പൂർത്തിയായവർക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകർ 2002 ഡിസംബർ 26-നും 2006 ജൂൺ 26-നും മധ്യേ ജനിച്ചവരായിരിക്കണം. പുരുഷന്മാർക്ക് കുറഞ്ഞത് 152.5 സെ.മീ ഉയരവും വനിതകൾക്ക് 152 സെ.മീ. ഉയരവും ഉണ്ടായിരിക്കണം. ഉയരത്തിനും പ്രായത്തിനും തുല്യമായിരിക്കണം ഭാരം. നെഞ്ചളവിൽ 5 സെ.മീ. വികാസവും മികച്ച കാഴ്ച-കേൾവിശേഷി എന്നിവയും ഉണ്ടായിരിക്കണം.
ഓൺലൈൻ എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യ പരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവരം തിരഞ്ഞെടുക്കുന്നത്.
ആദ്യവർഷം 30,000 രൂപയും അടുത്ത മൂന്നുവർഷങ്ങളിൽ 33,000, 36,500, 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസവേതനം. ഇതിൽനിന്ന് നിശ്ചിതതുക അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്കും വകയിരുത്തും. നാലുവർഷസേവനത്തിനുശേഷം സേനയിൽനിന്ന് പിരിയുന്നവർക്ക് ഏകദേശം 10.04 ലക്ഷം രൂപ ൂസേവാനിധി പാക്കേജായി ലഭിക്കുന്നതാണ്. അപേക്ഷിക്കുന്നവർ അഗ്നിപഥിന്റെ വെബ്സൈറ്റിൽ മാർച്ച് 17-നും 31-നും ഇടയിൽ അപേക്ഷിക്കാവുന്നതാണ്.
















Comments