ഹൈദരാബാദ്: മദ്യനയ കുംഭകോണകേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട്പ്പെട്ട് ഇഡി. മാർച്ച് 9-ന് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്.
ഡൽഹി മദ്യനയകേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലുള്ള വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാരത് രാഷ്‌ട്ര സമിതി നേതാവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.
കെ കവിതയുടെ ഒരു കമ്പനിയിൽ മുൻനിരക്കാരനായി പ്രവർത്തിച്ചിരുന്ന ആളാണ് കേസിലെ പ്രതിയായ പിള്ള.
ഇൻകഡോസ്പിരിറ്റെന്ന കമ്പനിയിൽ കവിതയ്‌ക്ക് 65 ശതമാനം ഓഹരിയുണ്ട്. ഇതാണ് ചോദ്യം ചെയ്യലിലേക്ക് വഴി വെച്ചത്. കഴിഞ്ഞ വർഷം 2022 ഡിസംബർ 11ന് ഹൈദരാബാദിലെ വീട്ടിൽ വെച്ചും അന്വേഷണ ഏജൻസി ഇവരെ ചോദ്യം ചെയ്‌തിരുന്നു.
ആം ആദ്‌മി പാർട്ടിയും കവിതയും തമ്മിലുള്ള കരാറിന്റെ ഭാഗമായി 100 കോടി രൂപയ്‌ക്ക് പകരമായി കെ കവിതയ്‌ക്ക് ഡൽഹി മദ്യവ്യാപാരത്തിൽ പ്രവേശനം ലഭിച്ചതായി നേരത്തെ അരുൺ രാമചന്ദ്രൻ പിള്ള മൊഴി നൽകിയിരുന്നുു.
അതേസമയം, വനിതാ സംവരണ ബിൽ ആവശ്യപ്പെട്ട് മാർച്ച് 10ന് കവിത ജന്തർമന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പ്രതിപക്ഷ ക്യാമ്പിലെ എല്ലാ നേതാക്കളും ഇതിൽ പങ്കെടുക്കണമെന്നാണ് ഇവർ ആഹ്വാനം ചെയ്തത്.
















Comments