കേരളത്തിന്റെ ഗ്യാസ് ചേമ്പറായി മാറിയ ബ്രഹ്‌മപുരത്ത് സ്ഥിതി ഇനിയും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായി ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തീ അണയ്‌ക്കൽ പൂർത്തിയാക്കുന്നതിന് കൂടുതൽ ഹിറ്റാച്ചികൾ ലഭ്യമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചുവരികയാണ്.
കൂടുതൽ ഹിറ്റാച്ചികളുടെയും ഡ്രൈവർമാരുടെയും സേവനം ഈ ഘട്ടത്തിൽ അടിയന്തിരമായി ആവശ്യമുണ്ട്. ഇവരുടെ സേവനത്തിനുള്ള പ്രതിഫലം ജില്ലാ ഭരണകൂടം നൽകുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 9061518888, 9961714083, 8848770071 എന്നീ നമ്പരുകളിലേക്ക് ഹിറ്റാച്ചിയുള്ളവർക്കും സേവന സന്നദ്ധരായ ഡ്രൈവർമാർക്കും ബന്ധപ്പെടാവുന്നതാണ്.
എറണാകുളം ജില്ലയിലെ അമ്പലമുകളിന് സമീപം വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ ബ്രഹ്‌മപുരത്ത് കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിൽ 110 ഏക്കർ സ്ഥലത്താണ് ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ്. കാക്കനാട് ഇൻഫോപാർക്കിൽ നിന്ന് നാല് കിലോമീറ്റർ അകലെയും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 22 കിലോമീറ്റർ അകലെയും കേരള ഹൈക്കോടതിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുമാണ് പ്ലാന്റിന്റെ സ്ഥാനം.
കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, ആലുവ, അങ്കമാലി എന്നീ അഞ്ച് നഗരസഭകൾ, ചേരാനല്ലൂർ, കുമ്പളങ്ങി വടവുകോട്, പുത്തൻകുരിശ് എന്നീ മൂന്ന് പഞ്ചായത്തുകളിൽ നിന്നും മുന്നൂറിലേറെ ടൺ മാലിന്യമാണ് ദിവസവും പ്ലാന്റിലേക്ക് എത്തുന്നത്.
















Comments