ന്യൂഡൽഹി : തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനിസ്. വിക്രാന്തിൽ വച്ച് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. ആദ്യമായാണ് വിദേശ പ്രധാനമന്ത്രിക്ക് വിക്രാന്തിൽ വച്ച് ഗാർഡ് ഓഫ് ഓണർ നൽകുന്നത്.
ഐഎൻഎസ് വിക്രാന്തിലൂടെ ഇവിടെയെത്താൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും വെല്ലുവിളികളെ ഒരുമിച്ച് നേരിടുമെന്നും അതുവഴി നയതന്ത്ര ബന്ധം ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ രാജ്യങ്ങളുടെ പ്രതിരോധം സുരക്ഷ എന്നിവയിലുള്ള പങ്കാളിത്തം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന്റെ തുടക്കത്തിലാണ് അൽബനീസ് ബുധനാഴ്ച അഹമ്മദാബാദിലെത്തിയത്. ഗവർണറുടെ വസതിയിലെ ഹോളി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആന്റണി അൽബാനിസും ചേർന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ക്രിക്കറ്റ് മത്സരം കണ്ടിരുന്നു.
















Comments