ടെല്‍ അവീവ്: ഇസ്രയേല്‍ നഗരമായ ടെല്‍ അവീവില്‍ നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് വെടിവെയ്പ്പുണ്ടായത്. വെസ്റ്റ് ബാങ്കിലെ സംഘര്‍ഷാവസ്ഥ വര്‍ദ്ധിക്കുന്നതിനിടെയുണ്ടായ വെടിവെയ്പ് ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. പാലസ്തീനിയന്‍ സ്വദേശിയായ 23 വയസ്സുകാരനാണ് ജനങ്ങൾക്ക് നേരെ വെടിയുതിർത്തത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തിട്ടുണ്ട്.
വെടിയുതിര്‍ത്ത യുവാവിനെ വെസ്റ്റ് ബാങ്കിൽ നിന്ന് ലഭിച്ചതാണെന്നാണ് ഹമാസ് പറയുന്നത്. ഇയാളെ ഇസ്രയേല്‍ പോലീസ് വെടിവെച്ചു വീഴ്‌ത്തിയതിനാൽ കൂടുതൽ ആളപായമുണ്ടായില്ല. ടെല്‍ അവീവിലെ ഡിസെന്‍ഗോഫ് തെരുവിലെ ഭക്ഷണശാലയിലാണ് ഭീകരാക്രമണം നടന്നത്. അധികം തിരക്കുണ്ടായിരുന്ന സമയത്തല്ല ആക്രമണമുണ്ടായത്.
വെസ്റ്റ് ബാങ്കിലും ജെറുസലേമിലും പാലസ്തീന്‍ സ്വദേശികള്‍ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് വ്യാഴാഴ്ചയുണ്ടായ വെടിവെയ്പെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇസ്രയേലി സേന വെസ്റ്റ് ബാങ്കില്‍ നിന്ന് ആയിരത്തിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. പാലസ്തീന്‍ സ്വദേശികള്‍ നടത്തിയ ആക്രമണങ്ങളില്‍ 40-ലധികം ഇസ്രയേല്‍ സ്വദേശികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
















Comments