ചാരുംമൂട്: പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ദുരവസ്ഥയെ പറ്റി ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനു യുവാവിന് സി പി എം കാരുടെ ക്രൂര മർദ്ദനം
ആലപ്പുഴ ചാരുംമൂട്ടിലാണ് സംഭവം. സതീഷ് ബാബുവിനാണ് മർദ്ദനമേറ്റത് സി പി എം ചാരുംമൂട് ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് സതീഷ് ബാബു. ഡി വൈ എഫ് ഐ മുൻ നേതാവു കൂടിയാണ് മർദ്ദനമേറ്റ സതീഷ് ബാബു. ഇന്നലെ രാത്രി 12 അരയോടെയായിരുന്നു വീടുകയറി ആക്രമണം. സതീഷ് ബാബു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.
വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിപിഎം കാർ സതീഷ് ബാബുവിന്റെ ഭാര്യയെയും മകനെയും ആക്രമിച്ചു. അസഭ്യം പറഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും സി പി എം പ്രവർത്തകർ സമ്മതിച്ചില്ല.ഒടുവിൽ ബി ജെ പി പ്രവർത്തകരെത്തി ബലമായാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
















Comments