തിരുവനന്തപുരം: വനിതാ ദിനത്തിൽ ബിഎംഎസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് സ്വകാര്യ ചാനലിൽ നിന്നും സുജയ പാർവ്വതിയെ സസ്‌പെ്ൻഡ് ചെയതതിനെതിരെ പ്രതിഷേധം.
പരിപാടിയിൽ പങ്കെടുത്തതിന് സാമൂഹികമാദ്ധ്യമങ്ങളിലൂടെ സുജയ്‌ക്ക് ആക്രമണം നേരിടുകയും ഇവരെ ചാനലിൽ നിന്ന് സസ്‌പെ്ൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവും പന്തം കൊളുത്തി പ്രകടനവും നടത്തുന്നതെന്ന് ബിഎംഎസ് തിരവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു.
ബിഎംഎസ് സംഘടിപ്പിച്ച പരിപാടിയിലാണ് സുജയ തന്റെ നിലപാട് വൃക്തമാക്കിയത് ഇതിനെ തുടർന്നാണ് ഇവരെ ചാനലിൽ നിന്നും സസ്‌പെൻഡ് ചെയതത്. ഈ നടപടിൽ പ്രതിഷേധിച്ചാണ് പ്രകടനം. വൈകിട്ട് കിഴക്കേക്കോട്ട ഗാന്ധിപാർക്കിൽ നിന്ന് ചാനലിലേക്കാണ് പ്രകടനം.
Comments