ബംഗ്‌ളൂരു: കർണാടകയിൽ വിമാന നിർമ്മാണ കമ്പനികൾ വരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ‘എയർബസ്, സഫ്‌റോൺ എന്നീ കമ്പനികളുടെ യന്ത്രഭാഗങ്ങൾ കർണാടകയിലാണ് നിർമ്മിക്കുന്നത്. എന്നാൽ, വിമാന നിർമ്മാണ കമ്പനികളും കർണാടകയിൽ തന്നെ തുടങ്ങാനാണ് സർക്കാർ പദ്ധതിയിടുന്നത്. ബൊമ്മെ പറഞ്ഞു. കർണാടകിലെ ഹുബള്ളിയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം.
‘ കർണാടകയിലെ ജനങ്ങളുടെ രാഷ്‌ട്രീയ പങ്കാളിത്തം വളരെ വലുതാണ്. വൈവിധ്യമാർന്ന കാലാവസ്ഥയും പ്രകൃതി വിഭവങ്ങളും കൊണ്ട് സമ്പന്നമാണ് സംസ്ഥാനം. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം വളരെ പ്രാധാന്യമേറിയതാണ്’ മുഖ്യമന്ത്രി പറഞ്ഞു.
‘സംസ്ഥാനത്ത് പത്തിനം കാർഷിക മേഖലകൾ വർഷം തോറും സജീവമാകും. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദേശ നിക്ഷേപങ്ങൾ നേരിട്ട് സ്വീകരിക്കുന്നിൽ ഒന്നാം സ്ഥാനത്താണ് കർണാടക. രാജ്യത്ത് ആകെയുള്ള ഫോർച്യൂൺ കമ്പനികളിൽ 400 എണ്ണവും കർണാടകയിലാണുള്ളത്. 2025-ഓടെ സമ്പദ്‌വ്യവസ്ഥയിൽ അഞ്ച് ട്രില്യൺ യുഎസ് ഡോളറിലെത്തുക എന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്’ ബൊമ്മെ വ്യക്തമാക്കി.
രാജ്യത്തെ പൗരന്മാർക്ക് മികച്ച ചികിത്സ സൗകര്യങ്ങൾ ലഭിക്കണമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments