ന്യൂഡൽഹി : ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. ദീർഘനാളത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം കമ്പനിയിൽ നിന്ന്് രാജിവയ്‌ക്കുന്നത്. രാജിവച്ചത്തിനു ശേഷം ടെക് മഹീന്ദ്രയിൽ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥാനായുമാണ് ജോഷി കമ്പിനിയിൽ ചേർന്നതെന്നു ടെക് മഹീന്ദ്ര അധികാരികൾ അറിയിച്ചു. 2000 മുതൽ ഇൻഫോസിസിന്റെ ഭാഗമായിരുന്നു ജോഷി.
ഇൻഫോസിസിലെ സാമ്പത്തിക സേവനം, ആരോഗ്യസംരക്ഷണം, ബിസിനസ് എന്നിവയുടെ ചുമതല വഹിച്ചിരുന്നത് മോഹിത് ജോഷിയാണ്. കൂടാതെ, എഡ്ജ്വെർവ് സിസ്റ്റം ലിമിറ്റഡിന്റെ ചെയർമാൻ കൂടി ആയിരുന്നു ജോഷി. മോഹിത് ജോഷി നൽകിയ കമ്പിനിയിലെ സേവനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾക്കും ഇൻഫോസിസ് ഡയറക്ടർ ബോർഡ് ജോഷിയോട് നന്ദി അറിയിച്ചു.
ബോംബ് സ്റ്റോക്ക് എക്സ്ചേഞ്ചിനനെ അറിയിച്ച പ്രസ്താവനയിൽ, മോഹിത് ജോഷി ഇന്ന് (മാർച്ച് 11 ) മുതൽ അവധിയിലായിരിക്കുമെന്നും കമ്പനിയിലെ അദ്ദേഹത്തിന്റെ സേവനം ഈ വർഷം ജൂൺ ഒൻപത് വരെയാണെന്നും ഇൻഫോസിസ് വ്യക്തമാക്കി.
Comments