എറണാകുളം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യം ഉണ്ടെന്നറിയിച്ചതിനെ തുടർന്നാണ് ശിവശങ്കറിനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ ശിവശങ്കർ എറണാകുളം ജില്ലാ ജയിലിൽ കഴിഞ്ഞുവരികയായിരുന്നു.
തൃശൂർ വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്ക് വേണ്ടിയുള്ള 19 കോടി രൂപയുടെ ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് കമ്മീഷനായി വാങ്ങിയ 4.50 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്നാണ് ശിവശങ്കറിനെതിരായ കേസ്. കേസിൽ ഫെബ്രുവരിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ഈ മാസം 21 വരെയാണ് എം ശിവശങ്കറിനെ റിമാൻഡ് ചെയതിരുന്നത്.
Comments