പാമ്പ് തവളയെ പിടിക്കുന്നതിനെക്കുറിച്ച് നാം കേട്ടിരിക്കാം.. കണ്ടിരിക്കാം.. എന്നാൽ തവള പാമ്പിനെ പിടിക്കുന്നതോ? സ്വന്തം ശരീരത്തിനുള്ളിൽ നിന്നും പാമ്പിനെ പുറന്തള്ളുന്ന തവളയുടെ ചിത്രം വൈറലായതോടെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
ചിത്രം ഫോട്ടോഷോപ്പാണെന്ന് പലരും അനുമാനിച്ചെങ്കിലും യഥാർത്ഥത്തിലുള്ളത് തന്നെയാണെന്നാണ് ഭൂരിഭാഗമാളുകളുടെയും വിലയിരുത്തൽ. എങ്കിലും എപ്രകാരം ഇതു സംഭവിച്ചുവെന്നാണ് ആളുകളുടെ ചോദ്യം..
ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു ഉത്തരം ഇതുവരെയും പുറത്തുവന്നിട്ടില്ലെങ്കിലും യുക്ത്യനുസൃതമായ ചില നിരീക്ഷണങ്ങൾ കാഴ്ചക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഈസ്റ്റേൺ ബ്രൗൺ സ്‌നേക്ക് വിഭാഗത്തിൽപ്പെട്ട പാമ്പാണ് ചിത്രത്തിലുള്ളത്.
കാഴ്ചയിൽ കുഞ്ഞനായ ഈ പാമ്പിനെ (പുഴുവിന്റെ വലിപ്പം മാത്രം) തവള വിഴുങ്ങിയതാകാമെന്നും ദഹനം സംഭവിക്കാതിരുന്നതിനാൽ ആ പാമ്പ് അതേപടി മലദ്വാരത്തിലൂടെ പുറന്തള്ളിയെന്നുമാണ് കാഴ്ചക്കാരുടെ കണ്ടെത്തൽ.
















Comments