ബെംഗളൂരു : കർണാടകയിൽ കൂടുതൽ ആരോഗ്യ സംവിധാനങ്ങൾ ആധുനിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജമാക്കാനൊരുങ്ങി ബൊമ്മൈ സർക്കാർ. ആരോഗ്യ കേന്ദ്രങ്ങളെയും ലബോറട്ടറികളെയും ഒന്നിപ്പിച്ച് കൊണ്ടുള്ള മാറ്റമാണ് സംസ്ഥാനത്ത് നടപ്പിലാക്കാൻ പദ്ധതിയിടുന്നത്. ബെംഗളൂരുവിൽ സ്മാർട്ട് വെർച്ച്വൽ ക്ലിനികന്റെയും സെൻട്രൽ ക്ലിനിക് കമാൻഡ് കേന്ദ്രത്തിന്റെയും ഉദ്ഘാടന ചടങ്ങിൽ ബൊമ്മൈ സംസാരിക്കുകയായിരുന്നു.
സംസ്ഥാനത്ത് സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രികളിൽ പ്രവർത്തിക്കുന്ന വിദ്ഗദരുടെ സേവനം നഗരത്തിൽ എല്ലാ കോണിലുമുളള രോഗികൾക്ക് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ ഇസിജി, സ്‌കാനിങ് തുടങ്ങിയവയുടെ റിപ്പോർട്ടുകൾ തത്ക്ഷണം ലഭ്യമാക്കുന്ന സംവിധാനങ്ങൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, 24 മണിക്കൂറും 28 കേന്ദ്രങ്ങളിലും സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും ബൊമ്മൈ വ്യക്തമാക്കി. ജീവിതശൈലി, ഭക്ഷണം, മാനസിക പിരിമുറുക്കം തുടങ്ങിയവയുടെ കാരണത്താലാണ് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഈ വർഷം 243 നമ്മ ക്ലിനിക്കുകൾ തീരുമാനിച്ചിരിക്കുന്നതായും അതിൽ 110 എണ്ണം പ്രവർത്തിച്ച് തുടങ്ങിയെന്നും ബൊമ്മൈ പറഞ്ഞു. ക്ലിനിക്കുകളിൽ സൗജന്യ കൺസൾട്ടേഷൻ, മരുന്ന്, ലബോറട്ടറി സൗകര്യങ്ങൾ എന്നിവ സൗജന്യമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
















Comments