ബ്രഹ്മപുരം തീപിടിത്തത്തിൽ പ്രതിഷേധമറിയിച്ച് പ്രമുഖ ഗായകരായ സയനോരയും രശ്മി സതീഷും. പാട്ടിലൂടെയാണ് ഇരുവരും പ്രതികരണമറിയിച്ചത്. ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന കവിത ആലപിച്ചുകൊണ്ടാണ് ഇരുവരും പ്രതിഷേധം അറിയിച്ചത്. ഇൻസ്റ്റഗ്രമിലൂടെ പ്രതികരണ വീഡിയോ പങ്കുവെയ്‌ക്കുകയായിരുന്നു. ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ബ്രഹ്മുപുരം വിഷയത്തിൽ നിരവധി പ്രമുഖ താരങ്ങളാണ് പ്രതികരിച്ചത്. ദിനം പ്രതി സാഹചര്യം വഷളാകുന്നതിന്റെ അടിസ്ഥാനത്തിൽ കൊച്ചി നിവാസികൾ ആവശ്യാമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നടൻ ഉണ്ണിമുകുന്ദൻ പ്രതികരിച്ചിരുന്നു. കൂടാതെ മറ്റ് താരങ്ങളായ പൃഥ്വിരാജ്, മഞ്ജു വാര്യർ, രമേശ് പിഷാരടി, കൃഷ്ണ പ്രഭ തുടങ്ങി നിരവധി താരങ്ങളാണ് പ്രതികരണമറിയിച്ചത്.
അതേസമയം, പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെല്ലാം തന്നെ ജനവിരുദ്ധമാണെന്ന് ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കർ പരാമർശിച്ചിരുന്നു. തീ പിടിത്തമുണ്ടായത് വെറുമൊരു അപകടമായി ചിത്രീകരിക്കാനാണ് ഇപ്പോഴും കോർപ്പറേഷൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ബ്രഹ്മപുരത്ത് തീ അണയ്‌ക്കുന്നതിന് സ്വീകരിച്ച് രീതി ഏറ്റവും ഉചിതമായതാണെന്ന് ദേശീയ-അന്തർദേശീയ വിദഗ്ദർ അഭിപ്രായപ്പെട്ടതായി മന്ത്രി പി.രാജീവ് പറഞ്ഞിരുന്നു.
















Comments