ഇസ്ലാമാബാദ്: പാകിസ്താനിലെ പോലീസ് ചെക്ക്‌പോസ്റ്റ് ആക്രമിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ തട്ടികൊണ്ട് പോയി കൊള്ളക്കാർ. സിന്ധ് പ്രവ്യശ്യയിലെ കച്ച ഏരിയയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. തങ്ങളുടെ കൂട്ടത്തിലുള്ള 13-കാരനെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് കവർച്ചക്കാരുടെ നീക്കം.
സിന്ധ് പ്രവ്യശ്യയിൽ കൊള്ളക്കാരെ പിടികൂടുന്നതിനുള്ള ഓപ്പറേഷൻ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിലാണ് കവർച്ചക്കാർ പോലീസ് ഉദ്യോഗസ്ഥരെ തട്ടികൊണ്ട് പോയത്. കൊള്ളക്കാരെ പിടികൂടുന്നതിനായി പാക് സർക്കാർ നിരവധി ആയുധങ്ങളും പോലീസുകാർക്ക് നൽകിയിരുന്നു. എന്നാൽ കവർച്ചക്കാർ നിഷ്പ്രയാസം പോലീസ് ഉദ്യോഗസ്ഥരെ തട്ടികൊണ്ട് പോകുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒന്‍പത് പോലീസ് ഉദ്യാഗസ്ഥര്‍ കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ ചാവേര്‍ പോലീസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.സംഭവത്തില്‍ ഏഴു ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. നിലവില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
















Comments