അന്യഗ്രഹ ജീവികളും ടൈം ട്രാവലും ചർച്ചയായി തുടങ്ങിയിട്ട് കുറച്ച് വർഷങ്ങൾ മാത്രമാണായത്. ഇത്തരത്തിലുള്ള വാർത്തകളിൽ വിശ്വാസവും താല്പര്യവുമുള്ള നിരവധിപേരുണ്ട്. പലപ്പോഴും ടൈം ട്രാവൽ നടത്തിയെന്നുള്ള ചിലരുടെ അവകാശ വാദങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്കും ഇടയാക്കാറുണ്ട്. ഇത്തരത്തലൊരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഇനോ അലാരിക് എന്നൊരു യുവാവാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുതിയ അവകാശവാദവുമായി എത്തിയിരിക്കുന്നത്. താൻ ടൈം ട്രാവൽ നടത്തി ഭൂമിയുടെ ഭാവി കണ്ടു എന്നാണ് ഇയാളുടെ വാദം. താൻ 648 വർഷം മുമ്പോട്ട് പോയി 2671 വരെ എത്തിയെന്നാണ് ഇയാൾ പറയുന്നത്. 2023-ൽ അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തും എന്നാണ് ഇനോയുടെ മറ്റൊരു വാദം. കൂടാതെ, ഭൂമിയെ പോലെ മറ്റൊരു ഗ്രഹവും ശാസ്ത്രലോകം കണ്ടെത്തുമെന്നും ഇയാൾ പറയുന്നുണ്ട്.
സ്വയം ടൈം ട്രാവലർ എന്ന് വിശേഷിപ്പിക്കുന്ന ഇയാൾ ഈ വർഷം ഇത് കൂടാതെ വേറെ ചില കാര്യങ്ങൾ കൂടി സംഭവിക്കുമെന്നും പറയുന്നുണ്ട്. മെയ് 15 ന് സാൻ ഫ്രാൻസിസ്കോയിൽ 750 അടി ഉയരത്തിൽ വലിയൊരു സുനാമി ഉണ്ടാകുമെന്നും, ഇതിൽ രണ്ട് ലക്ഷത്തിലധികം പേർ മരണപ്പെടുമെന്നുമാണ് വാദം. ജൂൺ 18-ന് ഏഴ് പേർ ആകാശത്തു നിന്ന് ഒരേ സമയം വീഴുമെന്നും. ആഗസ്റ്റ് 18-ന് ത്വക്കിൽ ബാധിക്കുന്ന അർബുദത്തിന് ശാസ്ത്രജ്ഞർ മരുന്ന് കണ്ടുപിടിക്കുമെന്നും ഇദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്. ഇനോ അലാരിക്കിന്റെ അത്ഭുതകരമായ പ്രവചനങ്ങളൊക്കെ സംഭവിക്കുമോ എന്ന കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകർ. നിരവധിപേർ വിചിത്രമായ അവകാശവാദത്തിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
















Comments