പത്തനംതിട്ട: ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സീതത്തോട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഇഞ്ചപ്പാറയിൽ സജി എന്ന കർഷകന്റെ ഫാമിൽ ആണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിൽ വളർത്തിയിരുന്ന 82 പന്നികൾ പനി ബാധിച്ച് ചത്തിരുന്നു. തുടർന്ന് ഇവയുടെ സ്രവം ഭോപ്പാലിലെ കേന്ദ്ര ലാബോറട്ടറിയിൽ അയച്ച് പരിശോധിച്ചപ്പോഴാണ് ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത.്
അതേസമയം രോഗം സ്ഥിരീകരിച്ച ഒമ്പതാം വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മാത്രമല്ല രോഗബാധിത മേഖലയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തേക്കും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതിനോ കൊണ്ടുവരുന്നതിനോ മൂന്നുമാസത്തേക്ക് ദുരന്തനിവാരണ നിയമപ്രകാരം വിലക്കേർപ്പെടുത്തിയതായും കളക്ടർ പറഞ്ഞു. പ്രദേശത്ത് പന്നി ഇറച്ചിയുടെ വിൽപ്പനയ്‌ക്കും താൽകാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജനസഞ്ചാരം നിയന്ത്രിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.
















Comments