തിരുവനന്തപുരം: സംസ്ഥാനത്ത് പാഠപുസ്തക അച്ചടിയിൽ വൻ അഴിമതിയെന്ന് കണ്ടെത്തൽ. രണ്ട് വർഷം കൊണ്ട് 35 കോടിയുടെ സാമ്പത്തിക ക്രമക്കേടാണ് നടന്നത്. കെബിപിഎസ്സ് മില്ലുകളിൽ നിന്ന്
പേപ്പർ വാങ്ങിയതിലാണ് തിരിമറി നടത്തിയത്. കെബിപിഎസ്സ് ആവശ്യപ്പെട്ട തുക യാതൊരു പരിശോധനയും കൂടാതെയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. വ്യജ ബില്ലുകൾ നൽകിയാണ് ക്രമക്കേട് നടത്തിയത്.
2015 ൽ പാഠപുസ്തക അച്ചടി വൈകിയതിനെ തുടർന്നാണ് മില്ലുകളിൽ നിന്ന് നേരിട്ട് പേപ്പർ വാങ്ങാനുള്ള നടപടി ആരംഭിച്ചത്. ഇതൊടെയാണ് അഴിമതിക്ക് കളം ഒരുങ്ങിയത്. 2016-17 അദ്ധ്യയന വർഷത്തിലേക്കായി കെബിപിഎസ്സ് നേരിട്ട് ടെണ്ടർ വിളിച്ചത് 83 സെൻറിമീറ്റർ,80 ജിഎസ്എം നിലവാരത്തിൽ 6000 മെട്രിക് ടൺ പേപ്പർ വാങ്ങാനായിരുന്നു.
ആദിത്യ അശ്വിൻ എന്ന കമ്പനിയിൽ നിന്ന് വാങ്ങിയത് 19 കോടി 50 ലക്ഷം രൂപയുടെ പേപ്പറുകളാണ്.ടെണ്ടറിൽ റേറ്റ് ക്വോട്ട് ചെയ്യാതെയാണ് ഈ കമ്പനിയിൽ നിന്നും പേപ്പറുകൾ വാങ്ങിയത്. കൂടാതെ ആന്ധ്രയിൽ നിന്നുള്ള ഡെൽറ്റ ,ശ്രീ ശക്തി പേപ്പർ മില്ലുകളിൽ നിന്നുള്ള ഇടപാടുകളിലും ക്രമക്കേട് നടന്നു. 1 കോടി 61 ലക്ഷം രൂപയാണ് കെബിപിഎസ്സിന് സംസ്ഥാന സർക്കാർ അനുവദിച്ചത്. എന്നാൽ പേപ്പർ വാങ്ങിയത് 80 കോടി 50 ലക്ഷം രൂപയ്‌ക്ക് മാത്രമാണ്. 37 കോടി രൂപയുടെ അധിക തുക കെബിപിഎസ്സ് സർക്കാരിൽ നിന്ന് കൈപ്പറ്റിയത് വ്യാജ ബില്ലുകൾ നൽകിയെന്നാണ് ആരോപണം.
പാഠപുസ്തകം അല്ലാതെ കെബിപിഎസ്സ് അച്ചടിക്കുന്ന കൊമേഴ്ഷ്യൽ പ്രിന്റിംഗിനായി എത്തിക്കുന്ന പേപ്പറുകളും കുട്ടികൾക്കുള്ള പാഠപുസ്തക അച്ചടി ഇനത്തിൽ ഉൾപ്പെടുതിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്. ഈ കാലയളവിൽ ടോമിൻ തച്ചങ്കരിയായിരുന്നു കെബിപിഎസ്സ് എംഡി.
















Comments