ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്പ് ഉദ്യാനം മാർച്ച 19- ന് സന്ദർശകർക്ക് തുറന്ന് കൊടുക്കും. എല്ലാം വർഷവും വസന്തകാലത്താണ് സഞ്ചാരികൾക്ക് പുന്തോട്ടത്തിൽ പ്രവേശനം അനുവദിക്കുന്നത്. 74 ഏക്കർ പ്രദേശത്താണ് ടുലിപ്പ് ഉദ്യാനം വ്യാപിച്ചു കിടക്കുന്നത്. 68 വ്യത്യസ്ത ഇനങ്ങളായി പതിനഞ്ച് ലക്ഷത്തോളം ടുലിപ്പ് ചെടികളുണ്ട് ഇവിടെ.
ലോക പ്രശസ്തമായ ദാൽ തടാകത്തിന് സമീപം സബർവാൻ കുന്നുകൾക്ക് താഴെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. 500- ലധികം തൊഴിലാളികൾ രാവും പകലും കഠിനാദ്ധ്വാനം ചെയ്താണ് ഉദ്യാനം ഒരുക്കിയിരിക്കുന്നത്.
2008-ലാണ് ഇത് ആരംഭിച്ചത്. 2022-ലെ വസന്തകാലത്ത് 3.5 ലക്ഷം പേർ ഉദ്യാനം സന്ദർശിച്ചിരുന്നു. ബോളിവുഡ് സിനിമകളുടെ സ്ഥിരം ഷൂട്ടിംഗ് ലോക്കേഷനാണ് ഇവിടം.
















Comments