ലഹോർ: തോഷഖാനാ അഴിമതി കേസിൽ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടി അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ വീണ്ടും നീക്കം. വനിത ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിലും ഇസ്ലാമാബാദ് സെഷൻ കോടതി ഇമ്രാനെതിരെ ജാമ്യമില്ല അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നിലെ എല്ലാ റോഡുകളും ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് ഗതാഗതം തടഞ്ഞിരിക്കുകയാണ്.
ഇമ്രാന്റെ വീടിന് മുന്നിൽ പാർട്ടി പ്രവർത്തകർ തടിച്ച് കൂടിയിരിക്കുന്നതായി വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോലീസിന് നേരെ പിടിഐ പ്രവർത്തകർ അക്രങ്ങൾ അഴിച്ചുവിടുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് ഇമ്രാൻ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നത്. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാണ് ഇമ്രാന്റെ ആവശ്യം. തനിക്കെതിരെയുള്ള കേസുകൾ രാഷ്‌ട്രീയപ്രേരിതമാണെന്നും ഇമ്രാൻ ആരോപിക്കുന്നു.
















Comments