തിരുവനന്തപുരം: ബ്രഹ്‌മപുരം വിഷയത്തിൽ സോൺട കമ്പനിയുമായുള്ള കരാറിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് പങ്കുള്ളതായി ആരോപിച്ച് സ്വപ്‌ന സുരേഷ്. അതുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും സ്വപ്‌ന പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം.
”കരാർ കമ്പനിക്കു നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരിച്ചുവാങ്ങി, ബ്രഹ്മപുരത്ത് തീ അണയ്‌ക്കാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു നൽകണമെന്നു മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിയമസഭയിൽ ഈ വിഷയത്തിൽ താങ്കൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. നിങ്ങളുടെ വലംകൈ (ശിവശങ്കർ) ആശുപത്രിയിൽ ആയതുകൊണ്ടാകാം. ഞാൻ എന്തിനാണ് ഈ വിഷയത്തിൽ സംസാരിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും, കാരണം, ഞാനും കൊച്ചിയിൽ താമസിച്ചു, നിങ്ങൾ കാരണം ബെംഗളൂരുവിലേക്കു രക്ഷപ്പെടേണ്ടിവന്നു, പക്ഷേ ഇതുവരെ മരിച്ചിട്ടിട്ടില്ല”. -സ്വപ്‌ന കുറിച്ചു
















Comments