പ്രേഗ്: ഗിന്നസ് ബുക്കിൽ വീണ്ടും ഇടം പിടിച്ച് ചെക്ക് റിപ്പബ്ലിക് മുങ്ങൽ വിദഗ്ധൻ ഡേവിഡ് വെൻസൽ. വെറ്റ്‌സ്യൂട്ട് ഇല്ലാതെ ഐസിന് അടിയിലെ വെള്ളത്തിൽ 50 മീറ്റർ ആഴത്തിൽ മുങ്ങിക്കിടന്നാണ് ഡേവിസ് റെക്കോർഡ് സ്വന്തമാക്കിയത്. തണുത്തുറഞ്ഞ തടാകത്തിനടിയിൽ ഒരു മിനിട്ട് 54 സെക്കൻഡ് മുങ്ങിക്കിടന്നാണ് 40 ക്കാരനായ ഡേവിസിന്റെ ഗിന്നസ് റെക്കോർഡ് നേട്ടം.
തടാകത്തിലെ ഐസ് പാളിയിൽ ദ്വാരം സൃഷ്ടിച്ച് അതിന്റെ ഉള്ളിലൂടെയാണ് ഡേവിസ് വെള്ളത്തിലേക്ക് മുങ്ങിയത്. ഡേവിസ് പ്രതീക്ഷിച്ചതിനേക്കാൾ പ്രകടനം കാഴ്ചവെച്ചതായി പ്രൊമോട്ടർ പവൽ കാലുസ് പറഞ്ഞു. നിശ്ചയിച്ചിരുന്ന സമയത്തിനേക്കാൾ കൂടുതൽ സമയം ഡേവിസ് വെള്ളത്തിൽ മുങ്ങിക്കിടന്നതായും കാലുസ് പറഞ്ഞു.
2021 ൽ ഐസ് നിറഞ്ഞ ചെക്ക് തടാകത്തിലൂടെ 256 അടി നീളത്തിൽ ഒറ്റ ശ്വാസത്തിൽ നീന്തി ഡേവിസ് ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. അതിന് രണ്ട് വർഷത്തിന് ശേഷമാണ് ഇപ്പോൾ പുതിയ റെക്കോർഡ് ഡേവിസ് സ്വന്തമാക്കിയിരിക്കുന്നത്.
















Comments