കൊച്ചി : ബ്രഹ്മപുരത്ത് തീ അണച്ചതിനു ശേഷം ഒരു കൂട്ടർ അതിന്റെ ക്രഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ദേവൻ രാമചന്ദ്രൻ. അവിടെ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ് . ഐക്യരാഷ്‌ട്ര സഭ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളൊന്നും ആദ്യ ദിനങ്ങളിൽ പാലിച്ചില്ല . രക്ഷാപ്രവർത്തകർക്ക് സുരക്ഷ മാനദണ്ഡപ്രകാരമുള്ള മാസ്കുകൾ പോലും ലഭ്യമാക്കിയില്ല . ബ്രഹ്മപുരത്തെ തീയണയ്‌ക്കാൻ രംഗത്തിറങ്ങിയ രക്ഷാപ്രവർത്തകരെ അനുമോദിക്കാനായി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ദേവൻ രാമചന്ദ്രന്റെ പ്രതികരണം.
നേരത്തേ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേരള ഹൈക്കോടതി കേസ് എടുത്തിരുന്നു.ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷയത്തില്‍ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്ത് നല്‍കിയത് . തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വിഷപ്പുക നിറയുന്ന സാഹചര്യത്തിലായിരുന്നു സ്വമേധയാ ഇടപെടണമെന്നാവശ്യപ്പെട്ട് ജഡ്ജി കത്ത് നല്‍കിയത്.
















Comments