പത്തനംതിട്ട: കുളനട മാർക്കറ്റിലെ തീയണച്ചു. നാലുയൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഹരിത കർമ്മ സേന മാലിന്യം ശേഖരിക്കുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. മാലിന്യം നിക്ഷേപിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് പ്രാഥമിക ആരോഗ്യകേന്ദ്രമുള്ളത്. ഇത് ആശങ്ക ഉയർത്തിയിരുന്നു.
ആദ്യ ഘട്ടത്തിൽ നാട്ടുകാരാണ് തീ അണയ്‌ക്കാൻ ഓടിയെത്തിയത്. ഹരിത കർമ്മ സേന വിവിധയിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം തള്ളുന്ന സ്ഥലമാണ് ഇവിടം. തീപിടിത്തത്തിൽ ഇവിടുത്തെ ഷെഡ്ഡിന്റെ മുകൾ ഭാഗത്തെ ഷീറ്റ് പൂർണ്ണമായും കത്തിപ്പോയിരുന്നു.
അതേസമയം ബിജെപി ജില്ലാ ഭാരവാഹികൾ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
















Comments