തിരുവനന്തപുരം: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സ്പീക്കർക്കെതിരെ മുദ്രാവാക്യവിളികളുമായി പ്രതിപക്ഷ അംഗങ്ങൾ ഡയസിന് മുന്നിൽ പ്രതിഷേധം നടത്തി. ഇതോടെ ചോദ്യാത്തരവേള റദ്ദാക്കി. വിഷയത്തിൽ ഇന്നും സഭയിൽ ബഹളം തുടർന്ന സാഹചര്യത്തിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിലവിൽ സഭയിലെ നടപടികൾ വേഗത്തിലാക്കുകയാണ്. നിയമസഭയിലെ കയ്യേറ്റം പാർലമെന്റെിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
അതേസമയം സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. എന്നാൽ മറുപടി പറയാൻ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും
വാച്ച് ആന്റ് വാർഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും വ്യക്തമാക്കി. ഇന്ന് രാവിലെ ചേർന്ന കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രതിപക്ഷം വാച്ച് ആന്റ് വാർഡിനും ഭരണകക്ഷി എംഎൽഎമാർക്കും എതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
Comments