മുംബൈ : വന്ദേഭാരത് എക്‌സ്പ്രസ് മുംബൈയിലേക്ക് കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുലേഖ യാദവ്. 1989-ലാണ് തന്നെ നിയമിച്ചത ്. 34 വർഷമായി ഞാൻ ജോലിയിൽ തുടരുന്നു. മാതാപിതാക്കളിൽ നിന്നാണ് പിന്തുണ ലഭിച്ചിരുന്നത്. തനിക്ക് നല്ല വിദ്യാഭ്യാസം നേടാൻ അച്ഛൻ അവസരമൊരുക്കിയതിനാൽ ഈ സ്ഥാനത്ത് നിൽക്കാൻ കഴിഞ്ഞുവെന്നും സുലേഖ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ റെയിൽവേയിൽ 34 വർഷത്തെ സേവനത്തിന് ശേഷമാണ് ഇത്തരം ഒരു അവസരം ലഭിച്ചത്. അതിൽ സന്തോഷമുണ്ടെന്നും സുലേഖ യാദവ് പറഞ്ഞു. മുംബൈയിലെ സോലാപൂർ സ്റ്റേഷനിനും ഛത്രപതി മഹാരാജാസ് ടെർമിനലിനും ഇടയിലാണ് സുലേഖ യാദവ വന്ദേ ഭാരത് എക്സ്പ്രസ് സർവ്വീസ് നടത്തുന്നത്. മാർച്ച് 13 മുതൽ സർവീസ് ആരംഭിച്ചിരുന്നു.
















Comments