ഖത്തറിൽ നടക്കുന്ന ലെജൻഡ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റെിൽ ഇന്ത്യൻ മഹാരാജാസിന് വേണ്ടി കളിക്കുകയാണ് സുരേഷ് റെയ്‌ന. മികച്ച പ്രകടനമാണ് സുരേഷ് റെയ്‌ന മത്സരത്തിൽ കാഴ്ചവയ്ച്ചത്. വേൾഡ് ജെയൻ്‌റസുമായുള്ള മത്സരത്തിൽ താരം 49 റൺസ് നേടുകയും ചെയ്തു.എന്നാൽ മത്സരത്തിൽ മഹാരാജാസ് മൂന്ന് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു.
മത്സരത്തിന് ശേഷം പത്രസമ്മേളനത്തിൽ പങ്കെടുക്കവെ ചോദ്യം ചോദിച്ച മാദ്ധ്യമ പ്രവർത്തകന് റെയ്‌ന നൽകിയ മറുപടിയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാക്കുന്നത്.
പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയെ ട്രോളിക്കൊണ്ടായിരുന്നു റെയ്‌നയുടെ മറുപടി. ‘ഞാൻ സുരേഷ് റെയ്‌നയാണ്, ഷാഹിദ് അഫ്രീദി അല്ല ‘ റെയ്‌നയുടെ മറുപടി.
2020 ഓഗസ്റ്റ് 15-ന് എംഎസ് ധോണിയ്‌ക്കൊപ്പം സുരേഷ് റെയ്‌നയും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ലെജൻഡസ് ലീഗ് ക്രിക്കറ്റിൽ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയും മത്സരത്തിന്റെ ഭാഗമാകും. മാർച്ച് 20-ന് നടക്കുന്ന ടൂർണമെന്റെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ മഹാരാജാസ് രണ്ടാം സ്ഥാനക്കാരായ ടീമനൊപ്പം കളിക്കുകയും ചെയ്യും.
Comments