തിരുവനന്തപുരം: ആരോഗ്യ മേഖല ഇന്ന് സ്തംഭിക്കും. ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ച മെഡിക്കൽ സമരം ഇന്ന് ആറ് മുതൽ ആറ് വരെ. അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയകളും ഒഴികെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.
40-ഓളം സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലം 10.30-ന് തിരുവനന്തപുരത്ത് ആനയറയിലെ ഐഎംഎ ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ഡോക്ടർമാർ ധർണ നടത്തും. ജില്ലാ കേന്ദ്രങ്ങളിൽ അതത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും ധർണ നടത്തും.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ മുതിർന്ന കാർഡിയോളജിസ്റ്റിനെ പോലീസിന്റെ സാന്നിധ്യത്തിൽ മർദ്ദിച്ച പ്രതികൾ രക്ഷപ്പെടുകയും അവരെ പിടികൂടുന്നതിൽ പോലീസ് അലംഭാവം കാട്ടുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് സമരം.
















Comments